Kerala

ഓട്ടോയിൽ ചാക്കുകളിലാക്കി 1595 പായ്ക്കറ്റ് ഹാൻസ്; യുവാവ് പിടിയിൽ

വയനാട് ഓട്ടോറിക്ഷയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. കമ്പളക്കാട് സ്വദേശി അസ്ലമാണ്(36) പിടിയിലായത്. കൂടിയ തുകയ്ക്ക് ചില്ലറ വിൽപ്പന നടത്താനായാണ് ഹാൻസ് എത്തിച്ചത്.

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പോലീസും ചേർന്നാണ് അസ്ലമിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. ഹാൻസ് നിറച്ച എട്ട് ചാക്കുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് പുകയില ഉത്പന്നം കടത്താനുള്ള ശ്രമമാണ് പോലീസ് തകർത്തത്

എട്ട് ചാക്കുകളിലായി 1595 പാക്കറ്റ് ഹാൻസാണ് ഉണ്ടായിരുന്നത്. കുട്ടികൾ അടക്കമുള്ളവർക്ക് ഹാൻസ് നൽകുന്നവരിലെ പ്രധാന കണ്ണിയാണ് അസ്ലം.

Related Articles

Back to top button
error: Content is protected !!