Kerala
10ൽ നിന്നും 12 സീറ്റിലേക്ക് വർധിച്ചു; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് വിഡി സതീശൻ

സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പത്തിൽ നിന്നും 12ലേക്ക് യുഡിഎഫിന്റെ സീറ്റ് വർധിച്ചു. യുഡിഎഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽഡിഎഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു
പത്തനംതിട്ട മുൻസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത് വാർഡ് വെറും മൂന്ന് വോട്ടിനാണ് യുഡിഎഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാർഡിൽ ഏഴ് വോട്ടിനാണ് പരാജയപ്പെട്ടത്.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭ മണ്ഡലത്തിലെ കരുളായി പഞ്ചായത്തിലെ ചക്കിട്ടാമലല വാർഡ് 397 വോട്ടിന് യുഡിഎഫ് വിജയിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നും സതീശൻ പറഞ്ഞു