Kerala
കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലർട്ട്

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ഫെബ്രുവരി 25, 26 തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകലിൽ ഉയർന്ന താപനല 39 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്
അതേസമയം മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു