DubaiGulf

റമദാന്‍: ദുബായ് പോലീസ് പീരങ്കിവെടിയുടെ സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്: റമദാന്‍ ദിനങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ദുബായ് പോലീസ് പീരങ്കിവെടി പൊട്ടിക്കുന്ന സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു. ഏഴ് സ്ഥാനങ്ങളിലാവും ഇത്തവണ പീരങ്കിവെടിക്കായി സ്റ്റേഷനുകള്‍ ഉണ്ടാവുക. ഇതിനു പുറമേ എമിറേറ്റിന്റെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ വെടിപൊട്ടിക്കാനായി ചലിക്കുന്ന സ്റ്റേഷനും ഉണ്ടാവും.

എല്ലാ ദിവസവും നോമ്പുതുറ സമയം വിശ്വാസികള്‍ക്ക് എത്തിക്കാനാണ് വെടിപൊട്ടിക്കുന്നത്. ചലിക്കുന്ന സ്റ്റേഷന്‍ ഈ രണ്ടു ദിവസം കൂടുമ്പോള്‍ പുതിയ സ്ഥലങ്ങളിലേക്ക് ചലിച്ചുകൊണ്ടിരിക്കും. യുഎഇയുടെ പീരങ്കിവെടി മുഴക്കുന്ന പരമ്പരാഗത രീതി രാജ്യത്തെ പുതുതലമുറ ഉള്‍പ്പെടെയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇത് നടത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നുള്ള കൂടിയ ആവശ്യം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം ദുബായ് പോലീസ് അധികാരികള്‍ എടുത്തിരിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് പരമ്പരാഗതമായ രീതി എത്താന്‍ ലക്ഷ്യമിട്ടാണ് പീരങ്കിവെടി സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ദുബായ് പോലീസ് ഓപ്പറേഷന്‍ അഫേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഗെയ്തി വ്യക്തമാ

Related Articles

Back to top button
error: Content is protected !!