പ്രണയം: ഭാഗം 28

എഴുത്തുകാരി: കണ്ണന്റെ രാധ
അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്?
ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി..
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു തുടങ്ങിയ നിമിഷം അവനും വല്ലാതെ ആയി..
ആ കണ്ണുനീർ തന്റെ കൈവിരാൽ തുടച്ചുകൊണ്ട് അവൻ ചോദിച്ചു.
എന്തുപറ്റി..?
നന്ദേട്ടൻ ഇങ്ങനെയൊക്കെയാണോ മനസ്സിൽ ചിന്തിച്ചു വച്ചിരിക്കുന്നത്. അതാണോ ആഗ്രഹം.? ഇതൊന്നും നടക്കരുത് എന്ന്. സത്യം പറ, ശരിക്കും എന്നെ ഇഷ്ടമാണോ.? അതോ എന്നെ ഇഷ്ടമാണെന്ന് വെറുതെ അഭിനയിക്കുന്നതാണോ.
അവന്റെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ ചോദിച്ചപ്പോൾ ഒരു നിമിഷം അവനും അമ്പരപ്പെട്ടവളെ നോക്കിയിരുന്നു.
നിനിക്ക് അങ്ങനെ തോന്നുന്നുണ്ടോ.? ഞാൻ നിന്റെ മുൻപിൽ അഭിനയിക്കുകയാണെന്ന്.
അരുതാത്ത എന്തോ കേട്ടതുപോലെ അവൻ നോക്കി.
പിന്നല്ലാതെ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് പറയുമ്പോൾ ഇത് നടക്കരുത് എന്നാണോ നന്ദേട്ടൻ ആഗ്രഹം.?
ഒഴുകി വന്ന കണ്ണുനീരോടെ ചോദിച്ചവൾ
എടി പൊട്ടി ഞാനൊരു തമാശ പറഞ്ഞതാ, നീ അതിങ്ങനെ സീരിയസ് ആയിട്ട് എടുത്താലോ.
ഈ കാര്യത്തിൽ മാത്രം തമാശ വേണ്ടെ നന്ദേട്ട… നന്ദേട്ടന് അറിയില്ല ഞാൻ എത്രത്തോളം ഹൃദയം തന്ന സ്നേഹിക്കുന്നതെന്ന്.. നന്ദേട്ടൻ അപ്പുറം മറ്റൊരു സന്തോഷവും എനിക്കില്ല. അതിനപ്പുറം മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നുമില്ല. എനിക്ക് അതൊക്കെ അറിയാം.! ഞാൻ വെറുതെ ഒരു തമാശയായിട്ട് പറഞ്ഞതാ, അത് നിനക്ക് വിഷമമായെങ്കിൽ സോറി.
അവളുടെ മുഖത്തേക്ക് നോക്കി ഒരു കുറ്റബോധത്തോടെ പറഞ്ഞപ്പോൾ വീണ്ടും അവൾക്ക് വേദന തോന്നി. അവൾ ഒന്നും പറയാതെ അവന്റെ കൈകളിൽ പിടിച്ച് ആ കൈകൾ തന്റെ കവിളോട് ചേർത്തുവച്ചുകൊണ്ട് ആ കൈയിൽ ചാഞ്ഞു കിടന്നു.
എനിക്ക് നന്ദേട്ടൻ ഇല്ലാതെ പറ്റില്ല, അത്രത്തോളം ഞാൻ സ്നേഹിച്ചിട്ടുണ്ട്. അത് അറിയാൻ സാധിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിക്കുന്നുണ്ട്.
പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.
എനിക്ക് അതൊക്കെ അറിയാം, ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഇനി ഒരിക്കലും അങ്ങനെ പറയില്ല..
അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുടച്ച് അവനെ ഒന്ന് നോക്കി..
എനിക്ക് ഉറപ്പു തരുമോ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഇനി നമ്മൾ പിരിയുന്ന കാര്യത്തെപ്പറ്റി പറയില്ലെന്ന്…
വലംകൈ നീട്ടി അവളത് ചോദിച്ചപ്പോൾ ചെറുചിരിയോടെ അവനാ കൈകൾക്ക് മുകളിൽ തന്റെ കൈകൾ വച്ചുകൊണ്ട് പറഞ്ഞു.
ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല… ഇനി നമ്മൾ തമ്മിൽ പിരിയുന്നുണ്ടെങ്കിൽ അത് എന്റെ മരണമായിരിക്കും പോരെ..
അവൻ ചോദിച്ചപ്പോൾ അവള് പെട്ടെന്ന് അവന്റെ വായ പൊത്തി കളഞ്ഞിരുന്നു…
തിസന്ധ്യ നേരത്തെ ഇങ്ങനെയുള്ള വർത്തമാനങ്ങൾ ഒന്നും വേണ്ട നന്ദേട്ടാ….
അവൾ പറഞ്ഞപ്പോൾ അവൻ അവളെ തന്നെ നോക്കിയിരുന്നു.
നിന്റെ ഒരു കാര്യം എന്ത് പറഞ്ഞാലും വിഷമം. ഇനി നീ പറ അതേപോലെ ഞാൻ സംസാരിക്കാം. അപ്പോൾ കുഴപ്പമില്ലല്ലോ,
സന്തോഷമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതി നമ്മുടെ കല്യാണം, അത് കഴിഞ്ഞുള്ള കാര്യങ്ങൾ അങ്ങനെയൊക്കെ.
അവള് അവന്റെ തോളിലേക്ക് ചാഞ്ഞു.
കല്യാണം കഴിഞ്ഞ് ഉള്ള എന്ത് കാര്യങ്ങൾ..?
കുസൃതിയോടെ അവൻ ചോദിച്ചു
അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി
അമ്പലം മുറ്റത്ത് ഇരുന്ന് തന്നെ പറയണം ഇങ്ങനെ ഉള്ള വർത്തമാനം..
ശെടാ ഇതിപ്പോ എന്തുപറഞ്ഞാലും കുറ്റം ആണല്ലോ എങ്കിൽ നമുക്ക് അമേരിക്കയിൽ ട്രംപ് നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസാരിച്ചാലോ..
അവൻ ചോദിച്ചപ്പോൾ അവൾ വീണ്ടും അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയിരുന്നു.
നന്ദേട്ടൻ എല്ലാം കളിയാ..
എങ്കിൽ ഇനി ഒന്നും പറയുന്നില്ല കുറച്ചു കാര്യം ചെയ്തു കാണിച്ചാലോ.,,?
അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് ചേർത്തിരുത്തി കൊണ്ട് അവൻ ചോദിച്ചപ്പോൾ ആ മുഖത്ത് നാണം അല തല്ലി.
നീണ്ട കൂവളം മിഴികൾ അടഞ്ഞു പോയി. അവൻ അവളുടെ കഴുത്തിൽ പിടിച്ചു തന്നോട് ചേർത്തു ആ കവിളിൽ ചുണ്ട് ചേർത്തു. അവന്റെ തോളിൽ അമർന്നു പോയി അവളുടെ കൈകൾ, വിരലാൽ അവൻ അവളുടെ ചുണ്ടിനു ചുറ്റും ഒരു കളം വരച്ചു. അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ അമർന്നു. തന്റെ വിരലാൽ അവളുടെ ചുണ്ടിന്റെ കോണിൽ അവൻ പതിയെ ഞെരടി ആ മുഖം തന്നോട് അടുപ്പിച്ചു, മെല്ലെ ആ ചുണ്ടിൽ ഒരു നേർത്ത ചുംബനം.! അവന്റെ മിഴികളും ആ നിമിഷം അടഞ്ഞു പോയി..!
ഇത് അമ്പലമാ നന്ദേട്ടാ… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു,.
എല്ലാം കഴിഞ്ഞപ്പോഴാണോ നിനക്ക് അമ്പലമാണ് എന്നുള്ള ബോധം വന്നത്.?
അവളുടെ മുഖത്തേക്ക് നോക്കി തെല്ലു കുസൃതിയോടെ ചോദിച്ചവൻ.! അവളുടെ മുഖം വാക പോലെ പൂത്തു…!
നേരം ഒരുപാട് ആയി പോകണ്ടേ നിനക്ക്.?
എനിക്ക് പോകാൻ തോന്നുന്നില്ല, നന്ദേട്ടന്റെ കൂടെ ഇങ്ങനെ ചേർന്നിരിക്കാൻ തോന്നുന്നത്..
എങ്കിൽ ഞാൻ വീട്ടിൽ വന്നു നിന്റെ അച്ഛനോട് പറയട്ടെ.?
എന്ത്..?
കുസൃതിയോടെ വെള്ളത്തിലേക്ക് നീട്ടി വച്ചിരിക്കുന്ന അവന്റെ കാലിനു മുകളിൽ തന്റെ പാദസരം നിറഞ്ഞ കാലുകൾ കൊണ്ട് ഇക്കിളി കൂട്ടിക്കൊണ്ട് അവൾ ചോദിച്ചു..
ഈ പാവം പെൺകൊച്ചിനെ എനിക്കിങ് തന്നേക്കാൻ, എനിക്കും ഈ പെണ്ണില്ലാതെ ഇപ്പോൾ പറ്റില്ലാന്ന്.
അത്രയ്ക്ക് ധൈര്യമുണ്ടോ നന്ദേട്ടന്..?
അവൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
തുടരും.
അതെന്താടി അങ്ങനെ ഒരു ടോക്ക്. എനിക്ക് ധൈര്യം ഇല്ല എന്ന് സംശയമുണ്ടോ.?
എനിക്കൊരു കുഴപ്പവുമില്ല ഞാൻ വേണമെങ്കിൽ അച്ഛനോട് വന്ന് ചോദിക്കാം.
ഇപ്പോൾ ചോദിക്കാൻ ഒന്നും നിൽക്കണ്ട മോൻ നല്ലൊരു ജോലിയൊക്കെ മേടിക്കാൻ നോക്ക്.. എനിക്ക് ചെലവിന് തരണ്ടേ.?
നീയല്ലേ പറഞ്ഞത് ഞാൻ ഉണ്ടെങ്കിൽ നിന്റെ വയറു നിറയും, നിനക്ക് ചോറും കറിയും ഒന്നും വേണ്ടാന്ന്…
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു…
അതൊക്കെ ഒരു ഓളത്തിന് പറയുന്നതല്ലേ. നന്ദേട്ടൻ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് സന്തോഷമാണ്… എങ്കിലും വിശക്കില്ലേ.? നമുക്ക് വയറു നിറയണ്ടെ..?
വയറു എന്താണെങ്കിലും നിറയും. പക്ഷേ…..
അവനൊന്ന് നിർത്തി കുസൃതിയോടെ അവളെ നോക്കിയപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി…
പിന്നെയാണ് അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്.
അത് മനസ്സിലായതും അവൾ അവനെ കൂർപ്പിച്ച് ഒന്ന് നോക്കി.
അപ്പോ വീണ പറയുന്ന പോലെ നന്ദേട്ടന് അത്ര പാവമൊന്നുമല്ല.
ഞാനൊരു ഭീകരനാണെന്ന് തോന്നാനു മാത്രം ഇപ്പോ എന്താ ഇവിടെ ഉണ്ടായത്.,? കല്യാണം കഴിഞ്ഞ് സാധാരണ നടക്കാറുള്ള ഒരു പ്രകൃതി നിയമത്തെക്കുറിച്ച് അല്ലേ കുട്ടി ഞാൻ സംസാരിച്ചുള്ളൂ.
അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.
ഞാൻ സത്യായിട്ടും വിചാരിച്ചതല്ല നന്ദേട്ടൻ ഇങ്ങനെയൊക്കെ എന്നോട്,
എങ്ങനെയൊക്കെ…?
ഒന്നുകൂടി അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ മുടി തുമ്പ് വകഞ്ഞുമാറ്റി പിൻകഴുത്തിൽ മീശ തുമ്പാൽ ഉരസി കൊണ്ട് അവൻ ചോദിച്ചു..
ആരെങ്കിലും കാണുട്ടോ, ഞാൻ പോവാ…
എങ്ങനെ പോകും.?
ആ പാടം കഴിഞ്ഞാൽ ഞാൻ അങ്ങ് നടന്നു പൊയ്ക്കോളാം.
ഈ രാത്രിയിലോ..?
രാത്രി ഒന്നും ആയില്ലല്ലോ സന്ധ്യ ആയതല്ലേ ഉള്ളൂ.
ഞാൻ കൊണ്ടുവിടട്ടെ
ആരെങ്കിലും കണ്ടാലോ.?
ഈ സമയത്തിനി ആരും കാണില്ല. നീ ഒറ്റയ്ക്ക് പോയ എനിക്കൊരു സമാധാനം കാണില്ല…
അത് വേണ്ട ചിലപ്പോൾ വേണു അങ്കിൾ വന്നാലോ.. എന്നെ കാണണ്ടാവുമ്പോൾ അമ്മ പറഞ്ഞു വിടാൻ സാധ്യതയുണ്ട്.
ഒരു കാര്യം ചെയ്യാം നീ കുറച്ചു മുന്നേ നടന്നോ ഞാൻ നിന്റെ പിറകെ വരാം….
ശരി രണ്ടുപേരും അമ്പലത്തിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് വേണു കാറിൽ വരുന്നത് കണ്ടത്.
ഒന്ന് ഭയന്നുവെങ്കിലും അവളോട് മുൻപേ നടന്നുകൊള്ളാൻ കണ്ണു കാണിച്ചവൻ.
അത് അനുസരിച്ച് അല്പം മുൻപേ അവൾ നടന്നു. കാറിന്റെ അരികിലേക്ക് എത്തിയിരുന്നു.
നന്ദൻ അപ്പോഴേക്കും ഓട്ടോ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു.
വേണു വണ്ടി കൊണ്ടുവന്ന് കീർത്തനയുടെ മുൻപിൽ നിർത്തിയപ്പോഴാണ് അപ്പുറത്ത് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നന്ദനെ കണ്ടത്…..
നന്ദാ….
വേണു വിളിച്ചപ്പോഴേക്കും പെട്ടു എന്ന നിലയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കി…
അച്ഛനോ..,?
അവൻ വേണുവിനെ നോക്കി ഒന്ന് ചിരിച്ചു.
നീയെന്താ പതിവില്ലാതെ ഈ സമയത്ത് അമ്പലത്തില്.
വേണു ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാതെ നന്ദൻ നിന്നിരുന്നു..
ഞാന് ഓട്ടം വന്നതാ ഒരാളെ കൊണ്ട്, അപ്പൊ പിന്നെ ഒന്ന് കേറി തൊഴുതിയിട്ട് പോരാമെന്ന് കരുതി..
അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ കീർത്തനയ്ക്കും ശ്വാസം നേരേ വീണിരുന്നു.
അവൾ അപ്പോഴേക്കും കാറിൽ കയറി കഴിഞ്ഞിരുന്നു.
ഞാൻ കുറച്ച് താമസിച്ചേ വരു. നീ വീട്ടിലേക്ക് എന്തോ പച്ചക്കറിയോ മറ്റോ അവൾ വേണമെന്ന് പറഞ്ഞായിരുന്നു അതും കൂടി ഒന്ന് വാങ്ങിച്ചു കൊടുത്തേക്കണം.
വേണു മകന് നിർദ്ദേശം നൽകി. അവൻ തലയാട്ടി കാണിച്ച് ഓട്ടോയിലേക്ക് കയറി. കണ്ണുകൾ കൊണ്ട് ഒന്നുകൂടി അവളോട് യാത്ര പറയുകയും ചെയ്തിരുന്നു.
തിരികെ കാറിലേക്ക് വന്നു കയറിയ വേണു നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചിരുന്നു.
താമസിച്ചു പോയത് എന്താണ് മോളെ ..?
ദീപാരാധന തൊഴുത് കുറെ സമയം അങ്ങനെ നിന്നുപോയി അങ്കിൾ, സമയം പോയതൊന്നും അറിഞ്ഞില്ല അതിനു വേണുവോന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
പിന്നീട് സ്ഥിരമായി ഇരുവരും തമ്മിൽ കാണുന്നത് അമ്പലത്തിൽ വച്ചായി.
കുറച്ചുകൂടി നേരത്തെ ഇറങ്ങാൻ നന്ദനും ശ്രമിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കൃഷ്ണൻ നന്ദനൊരു ജോലി ശരിയാക്കിയത്.
ജോലിയുടെ ഇന്റർവ്യൂ എറണാകുളത്താണ്.
അതിനെക്കുറിച്ച് അവളോട് അവൻ അറിയുകയും ചെയ്തു.
അപ്പോൾ ജോലി എറണാകുളത്ത് ആയിരിക്കും അല്ലേ നന്ദേട്ടാ.?
അതറിയില്ല വലിയ കമ്പനി അല്ലേ അപ്പൊ ഒരുപാട് ബ്രാഞ്ചുകൾ കാണും. ചെലപ്പോ എറണാകുളത്താവും. അതൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ.
അപ്പോൾ പിന്നെ നമുക്ക് ദിവസവും കാണാൻ ഒന്നും പറ്റില്ല അല്ലേ .?
ഞാൻ പറഞ്ഞതല്ലേ ഈ ജോലിയൊക്കെ മതിയെന്ന്, അപ്പോൾ നിനക്ക് അല്ലേ നിർബന്ധം നല്ല ജോലി തന്നെ വേണമെന്ന്. അപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും.
എന്താണെങ്കിലും ഇന്റർവ്യൂവിന് പോയിട്ട് നല്ല ജോലി കിട്ടുകയാണെങ്കിൽ അത് നമുക്ക് നല്ലതല്ലേ
അവൾ ചോദിച്ചു
പക്ഷേ ഒരു പ്രശ്നമുണ്ട്
എന്താ നന്ദേട്ടാ..?
അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു..
എനിക്ക് ദൂരെയൊന്നും പോയി ജോലി ചെയ്യാൻ ഒരു മൂഡില്ല. പണ്ടായിരുന്നെങ്കിൽ ഞാൻ പോയേനെ. ഏത് ജോലി കിട്ടിയാലും പക്ഷേ ഇപ്പോൾ,
ഇപ്പൊ എന്താ…?
അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
ഇപ്പൊ എനിക്ക് ഈ ഒരാളെ കാണാതിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാ..
.
ഒറ്റ വലിക്ക് അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ പറഞ്ഞു,
പിന്നെ അവളുടെ മുടി പിന്നിലേക്ക് ഒതുക്കി വച്ചു. തന്നോട് ചേർത്ത് അവളെ ഇരുത്തി അവളുടെ തോളിൽ ചാഞ്ഞു കിടന്നു. അവൾ തന്റെ കരങ്ങളാൽ അവനേ നെഞ്ചോട് ചേർത്ത് പിടിച്ചു മെല്ലെ അവൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു, അവന്റെ പുറത്ത് അവളുടെ കൈകൾ മുറുകി. കഴുത്തിൽ നിന്ന് ഒഴുകിയ ചുണ്ടുകൾ മെല്ലെ കവിളിനെ തഴുകി ചുണ്ടിന് അരികിൽ എത്തി. അവളെ തന്റെ അരികിലേക്ക് ചേർത്ത് അവൻ അവളുടെ ചുണ്ടിൽ പതിയെ കടിച്ചു.
സ്സ്സ്…
അവളിൽ നിന്ന് ഒരു ആർത്തനാദം പുറത്ത് വന്നു….
അത് അവന്റെ ആവേശം കൂട്ടി…
അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു…തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…