Kerala
വിദ്വേഷ പരാമർശക്കേസ്: പിസി ജോർജിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പിസി ജോർജിന്റെ ആരോഗ്യനില തൃപ്തികരം. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കും.
റിമാൻഡിലായതിന് പിന്നാലെ ശാരീരിക അവശതകളെ തുടർന്നാണ് പിസി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ജാമ്യം തേടി പിസി ജോർജ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി നാളെ പരിഗണിക്കും
ജനുവരി 5ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും അവർ പാക്കിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം.