Kerala

ആശ്വാസവാക്കുകൾ നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല; കാട്ടാന ആക്രമണത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി

സംസ്ഥാനത്ത് വർധിച്ച് വരുന്ന കാട്ടാന ആക്രമണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശ്വാസ വാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പരിഹാരമാകില്ല. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു.

കാട്ടാന ആക്രമണങ്ങൾ പതിവായി കേൾക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിൽ. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല. ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി പറയുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!