Kerala

ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും; മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

ആശ വർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കും. ആശ വർക്കർമാർക്ക് പിന്തുണയുമായി മാർച്ച് 3ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ആശമാർക്കെതിരായ സർക്കുലർ നാളെ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ കത്തിച്ച് പ്രതിഷേധിക്കും

കലക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. ആശമാർക്ക് സ്ഥിരനിയമനം നൽകണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തുടർച്ചയായി അഞ്ച് വർഷം സേവനം പൂർത്തീകരിച്ചവർക്ക് ഏതെങ്കിലും തസ്തികയിൽ സ്ഥിരനിയമനം നൽകണമെന്നാണ് ആവശ്യം

അതേസമയം സമരത്തെ നേരിടാൻ സർക്കാർ ബദൽ മാർഗം ഏർപ്പെടുത്തും. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പ് വരുത്താൻ സന്നദ്ധ പ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി.

Related Articles

Back to top button
error: Content is protected !!