National
തെലങ്കാന ടണൽ അപകടം: തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു

തെലങ്കാനയിലെ നാഗർകർണൂലിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത മങ്ങുന്നു. ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. എട്ട് തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്
രക്ഷാപ്രവർത്തനം നാല് ദിവസം പിന്നിട്ടിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല. കരസേന നാവികസേന എൻഡിആർഎഫ്, റാറ്റ് മൈനേഴ്സ് അടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
20 അംഗ സംഘം ടണലിന്റെ അവസാന 40 മീറ്റർ വരെ എത്തിയെങ്കിലും ടണലിന്റെ ഉള്ളിൽ വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് ഉയർന്നതിനാൽ മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യമാണ്.