Kerala
മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; നാല് പേർക്ക് രോഗബാധ
[ad_1]
മലപ്പുറം ജില്ലയിൽ നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്
രോഗബാധിതരായ മൂന്ന് പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുള്ളത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ
ഇടവിട്ട് മഴയുള്ളതിനാൽ മലമ്പനിയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം.
[ad_2]