
ദുബായ്: യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മോസ്‌ക് അടുത്തവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇസ്ലാമിക അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ദുബായ്(ഐഎസിഎഡി) വ്യക്തമാക്കി. ഈ പള്ളിയുടെ നിര്‍മ്മാണം നടന്നുവരികയാണ്. 2023 ലാണ് നിര്‍മ്മാണം പ്രഖ്യാപിക്കപ്പെട്ടത്. ഇതോടൊപ്പം 55 പുതിയ പള്ളികള്‍ കൂടി ദുബായില്‍ നിര്‍മ്മിക്കുന്നുണ്ട്.
47.5 കോടി ദിര്‍ഹമാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്, 40,961 വിശ്വാസികള്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം ഇവയിലുണ്ടാവും. 54 പുതിയ പ്ലോട്ടുകള്‍ വരുംകാലത്ത് പള്ളികള്‍ക്കായി കണ്ടെത്തിയിട്ടുണ്ടെന്ന് ഐഎസിഎഡിയുടെ മോസ്‌ക് അഫയര്‍ സെക്ടര്‍ വെളിപ്പെടുത്തി. 17.2 കോടി യുഎസ് ഡോളര്‍ ചെലവഴിച്ച് 13,911 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സാധിക്കുന്ന 24 പുതിയ മോസ്‌കുകളാണ് പണിയുന്നതെന്നും അധികൃതര്‍ അറിയിച്ചു.