വെഞ്ഞാറമൂട് കൂട്ടക്കൊല: ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി കണ്ടെത്തൽ

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകി. ഈ മാസ എടുത്ത് തരണമെന്ന് അടുത്തിടെ അഫാനോട് ഫർസാന ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു
കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കൽ കോളേജിൽ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. തുടർന്ന് മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ ചികിത്സ നൽകും.
അഫാന്റെ ഉമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരം ഇന്നലെ ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കും. ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയുന്നില്ല. അത്ര മാത്രം സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് കൂട്ടക്കൊലപാതകം നടത്തിയ ശേഷം അഫാൻ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.