പ്രണയം: ഭാഗം 29

എഴുത്തുകാരി: കണ്ണന്റെ രാധ
അവളുടെ കീഴ്ച്ചുണ്ട് അവൻ സ്വന്തം ആക്കി, തന്റെ ചുണ്ടുകൾ കൊണ്ട് അവിടെ ഒരു വലയം തീർത്തു, ആ ചുണ്ടുകളിലെ മധുരം നുകർന്നവൻ..! അവൾ അവന്റെ പുറത്ത് നഖങ്ങളാൽ പുതിയ ഒരു ചിത്രം വരച്ചു
പിറ്റേദിവസം വീണയുടെ പിറന്നാളായതുകൊണ്ട് വീട്ടിലേക്ക് വരണം എന്ന് പ്രത്യേകം അവൾ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഇനിയിപ്പോൾ അവൾ ക്ഷണിച്ചിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകും എന്നുള്ളത് ഉറപ്പാണ്.
എന്തെങ്കിലും കാരണം കിട്ടി ആളെ കാണാൻ അവസരവും കാത്തു നിൽക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഒരു പിറന്നാൾ. ആ സമയത്ത് താൻ എന്താണെങ്കിലും വീട്ടിലേക്ക് പോകാതിരിക്കില്ലല്ലോ.
അവൾക്കു വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ടാണ് വീട്ടിലേക്ക് പോകാനായി തയ്യാറായത്.
അവിടെ ചെന്നപ്പോൾ സുധയും വീണയും അമ്പലത്തിൽ പോയി തിരികെ വന്നിട്ടേ ഉള്ളൂ തന്നെ കണ്ടപ്പോഴേക്കും സുധയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. ഒരു കണക്കിന് അത് കാണുന്നത് വലിയ സന്തോഷമാണ് കീർത്തനയ്ക്ക്.
ആളിന്റെ അമ്മയ്ക്ക് തന്നെ ഇഷ്ടമാണല്ലോ എന്നുള്ള ഒരു സമാധാനം ആണ് അപ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
ആഹാ നീ എത്തിയോ..? ഞാൻ ഓർത്തു വരില്ല എന്ന്
വീണ പറഞ്ഞു
ഞാനങ്ങനെ വരാതിരിക്കൂമോ
കീർത്തന ചോദിച്ചു.
ഒരുപാട് നേരം ആയോ മോളെ വന്നിട്ട്
അവളുടെ മുഖത്തേക്ക് നോക്കി സുധ ചോദിച്ചു.
ഞാൻ വന്നിട്ടെയുള്ളൂ, അമ്മേ
അവൾ ഹാപ്പി ബർത്ത് ഡേ പറഞ്ഞുകൊണ്ട് കവർ കയ്യിലേക്ക് ഏല്പിച്ചു കൊടുത്തിരുന്നു. വീണ അവളോട് താങ്ക്സ് പറഞ്ഞു. ഇതൊന്നും വേണ്ടാരുന്നു
ഗിഫ്റ്റ് ഇല്ലാതെ പിറന്നാളിന് വരാനോ.? കീർത്ന അത് പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്.
കയറി വാ മോളെ ഞാൻ ചായ എടുക്കാം
അത് പറഞ്ഞു സുധ അകത്തേക്ക് പോയി
നന്ദേട്ടൻ പുറത്തേക്ക് പോയിരിക്കുകയാണ്.
അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊടുത്തിരുന്നു വീണ
അതിനു ഞാൻ ചോദിച്ചില്ലല്ലോ നന്ദേട്ടൻ എവിടുന്ന്
നീ ചോദിച്ചില്ലേലും പറയാനുള്ളത് എൻറെ കടമയാണ്. ആണല്ലോ. അതുകൊണ്ട് പറഞ്ഞതാ.വീണ പറഞ്ഞു
എന്നോട് പറഞ്ഞിരുന്നു.
പറഞ്ഞപോലെ നിനക്കിപ്പോൾ ഏട്ടന്റെ കാര്യങ്ങളൊക്കെ അറിയാലോ. ഞാനതങ്ങു മറന്നുപോയി സോറി.
അവൾ പറഞ്ഞപ്പോൾ കൂർപ്പിച്ചു നോക്കി കീർത്തന
ചെറിയൊരു സദ്യ ഒക്കെ ഉണ്ടെടി നീ എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി. പെട്ടെന്ന് പോകല്ലേ
വീണ പറഞ്ഞു
എല്ലാം കഴിഞ്ഞേ പോകുന്നുള്ളൂ.
ഞാൻ പ്രത്യേകം വീട്ടിൽ പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തേക്ക് അങ്ങ് ചെല്ലു എന്ന്
എന്നോടുള്ള സ്നേഹം കൊണ്ടാണോ അതോ….
വീണ ചോദിച്ചു
നിൻറെ ചേട്ടനെ എനിക്ക് ഇഷ്ടം ആണെന്ന് നിനക്കറിയാമല്ലോ, അതേപോലെ നിന്നേ എനിക്കിഷ്ടമാണ്. സത്യം പറഞ്ഞാ അങ്ങേരെ വീഴ്ത്താൻ വേണ്ടി ഞാൻ നിന്നെ പരിചയപ്പെടുന്നത്. എനിക്ക് നിന്നോട് ഉള്ളത് ഒരു ആത്മബന്ധം ആണ്. നീ എൻറെ സ്വന്തം അല്ലേ നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത്.
നന്ദേട്ടനെ കാണാൻ ആണെങ്കിൽ എനിക്ക് എന്തൊക്കെ വഴികളുണ്ട്.
എനിക്കറിയാം പെണ്ണേ ഞാൻ ചുമ്മാ പറഞ്ഞത്. പിന്നെ എന്തുണ്ട് നന്ദേട്ടന് പുതിയ വിശേഷം.
വീണ ചോദിച്ചു
നിൻറെ ചേട്ടൻറെ വിശേഷം നിനക്ക് ചോദിച്ചു കൂടെ.
എന്നെക്കാൾ കൂടുതൽ ആളുടെ വിശേഷങ്ങളൊക്കെ അറിയുന്നത് നീയല്ലേ, അപ്പൊ പിന്നെ നിന്നോട് ചോദിക്കുന്നത് അല്ലേ എളുപ്പം ?
ഓഹോ നന്ദേട്ടന് പുതിയൊരു ഇൻറർവ്യൂ നിന്റെ അച്ഛൻ പറഞ്ഞിട്ട് ഉണ്ട് എന്ന് കേട്ടല്ലോ.
ഒരുപാട് ദൂരെ ആയിരിക്കും അതുകൊണ്ട് നന്ദേട്ടന് മടിയാ… വേണ്ട എന്ന് വിചാരിച്ച് ഇരിക്കുകയാണ്
ദൂരെ ആണെങ്കിൽ കാമുകീ കാമുകന്മാർക്ക് പരസ്പരം കാണാൻ പറ്റില്ലല്ലോ അല്ലേ
പോടി
സത്യം പറ അതല്ലേ കാരണം.?
അതും ഒരു കാരണം തന്നെ ആണ്.
അതും ഒരു കാരണമാണ് എന്ന് അല്ല അത് മാത്രമാണ് കാരണം. നന്ദേട്ടൻ ഇന്റർവ്യൂന് വിളിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ ഇവിടെ അമ്മയ്ക്ക് വല്ലാത്തൊരു സന്തോഷവും നിന്നെ ഒരുമാതിരി ദൈവത്തിന്റെ സ്ഥാനത്ത് കാണുന്നതുപോലെയൊക്കെ നിന്നെ പറ്റി പുകഴ്ത്തി പുകഴ്ത്തി പറഞ്ഞ് അമ്മ ഉത്തരത്തിൽ എത്തിയിരിക്കുകയാണ്.
.വീണ പറഞ്ഞു
എന്താണെങ്കിലും ഇന്റർവ്യൂവിന് പോവാനാ ഞാൻ നന്ദനോട് പറഞ്ഞത്. അപ്പോഴേക്കും നന്ദന്റെ ഓട്ടോ മുറ്റത്ത് വന്ന് നിന്നിരുന്നു.
കീർത്തനയെ കണ്ടതും പെട്ടെന്ന് അവന്റെ ചോടികളിൽ ഒരു ചിരി വിടർന്നു.
നിന്റെ കൂട്ടുകാരി എപ്പോ വന്നു.? വീണയുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ കീർത്തന അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..
എന്റെ കൂട്ടുകാരി എത്ര നിഷ്കളങ്കമായ ചോദ്യം. അവൾ അവിടെ നിന്നിറങ്ങിയ സമയം മുതൽ ഇവിടെ എത്തിയ നേരം വരെ കറക്റ്റ് ആയിട്ട് അറിയായിരിക്കും ഏട്ടന് എന്നിട്ട് എന്തിനാ എന്നോട് ഇങ്ങനെ ചോദിക്കുന്നെ…
വീണ ചോദിച്ചപ്പോൾ നന്ദന് അറിയാതെ ചിരിച്ചു പോയിരുന്നു.
ഓട്ടോയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു കൊണ്ട് അവൻ അകത്തേക്ക് കയറി.
ഇങ്ങനെയാണോ ഒരാൾ വീട്ടിൽ വന്നാൽ നീ പുറത്തു നിർത്തിയിരിക്കുകയാണോ.? വീണയുടെ മുഖത്തേക്ക് നന്ദൻ ചോദിച്ചു.
ചേട്ടൻ കൈപിടിച്ച് അങ്ങോട്ട് കേറ്റന്നേ അതായിരിക്കും അവൾക്കും സന്തോഷം. അല്ലേടി..?
വീണ ചോദിച്ചു
ഈ പെണ്ണിന്റെ കാര്യം.
കീർത്തന പറഞ്ഞു.
നന്ദൻ അവളെ നോക്കി വീണ കാണാതെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അപ്പോഴേക്കും കീർത്തനയുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു.
വീണയുടെ കയ്യിലേക്ക് ആ പാക്കറ്റ് കൊടുത്തുകൊണ്ട് നന്ദൻ പറഞ്ഞപ്പോൾ ഇരുവരും സംസാരിക്കട്ടെ എന്ന് കരുതി ആ പായ്ക്കറ്റുമായി അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു വീണ
കേറടി ഇങ്ങോട്ട്
കൈയ്യിൽ പിടിച്ച് വലിച്ച് നന്ദനവളെ അകത്തേക്ക് കയറ്റിയപ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നിരുന്നു.
മുറ്റത്ത് മറ്റൊരു ഓട്ടോ കൊണ്ടുവന്ന നിർത്തിയപ്പോഴാണ് അതിലേക്ക് രണ്ടുപേരും ശ്രദ്ധിച്ചത്. പെട്ടെന്ന് നന്ദൻ അവളുടെ കൈകൾ വേർപ്പെടുത്തി.
അച്ഛന്റെ പെങ്ങളുംമോളും ആണ് നന്ദൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് നോക്കിയിരുന്നു.
45 നടുത്ത് പ്രായം വരുന്ന ഒരു സ്ത്രീയും അവർക്കൊപ്പം ഒരു പെൺകുട്ടിയും. പെൺകുട്ടിക്ക് പ്രായം ഏതാണ്ട് തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവായിരിക്കും. പക്ഷേ ആ മുഖത്ത് നല്ല ഐശ്വര്യം ഉണ്ടെന്ന് കീർത്തനയ്ക്ക് തോന്നി.
നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…