Kerala
എറണാകുളം മഞ്ഞുമ്മലിൽ ഗൃഹനാഥൻ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്തു

കുടുംബ വഴക്കിനെ തുടർന്ന് എറണാകുളം മഞ്ഞുമ്മലിൽ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ സ്വയം കഴുത്തറുത്തു. ഭാര്യ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഹാരിസണെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് വീടിന് മുന്നിൽ കിടന്ന ഹാരിസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. കുത്തേറ്റ ഫസീനയുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് വിവരം.
മൂന്ന് വർഷമായി മഞ്ഞുമ്മലിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം വീട് ഒഴിയാനിരിക്കെയാണ് സംഭവം. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.