അസമിൽ ഭൂചലനം, റിക്ടർ സ്‌കൈയിലിൽ 5 തീവ്രത; ആളപായമില്ല

അസമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തിൽ 16 കിലോമീറ്റർ ദൂരത്തിൽ പ്രകമ്പനം ഉണ്ടായി.
EQ of M: 5.0, On: 27/02/2025 02:25:40 IST, Lat: 26.28 N, Long: 92.24 E, Depth: 16 Km, Location: Morigaon, Assam.
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/x6y5vHaGjg— National Center for Seismology (@NCS_Earthquake) February 26, 2025
ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്‌കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.