National
നായിഡുവിനെയും പവൻ കല്യാണിനെയും വിമർശിച്ചു; തെലുങ്ക് താരം പോസാനി കൃഷ്ണമുരളി അറസ്റ്റിൽ

തെലുങ്ക് സിനിമാ താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൃഷ്ണ മുരളിയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈ.എസ്.ആർ.സിപി നേതാവ് കൂടിയായ കൃഷ്ണമുരളിയെ അറസ്റ്റ് ചെയ്തത്
സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്തുംവിധമുള്ള പരാമർശം നടത്തിയതെന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കൃഷ്ണമുരളിക്കെതിരെ ചുമത്തിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിനെയും വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അറിയുന്നു
താരത്തെ ഉടനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. വൈഎസ്ആർസിപി ഭരണകാലത്ത് ആന്ധ്രപ്രദേശ് ഫിലിം, ടിവി ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായിരുന്നു കൃഷ്ണമുരളി