
അബുദാബി: ഈ വര്‍ഷത്തെ റമദാന്‍ വ്രതം മാര്‍ച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് അബുദാബി അസ്‌ട്രോണമി സെന്റര്‍ വ്യക്തമാക്കി. അറബ് ലോകത്ത് മൊത്തം ശനിയാഴ്ച ആയിരിക്കും വ്രതാരംഭമെന്ന് സെന്റര്‍ പറഞ്ഞു. ഫെബ്രുവരി 28 വെള്ളിയാഴ്ചയായതിനാല്‍ അന്ന് റമദാന്‍ പിറ ദൃശ്യമാകുമെന്നാണ് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ സെന്റര്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി അസ്‌ട്രോളജി സെന്റര്‍ മാര്‍ച്ച് ഒന്നിന് വ്രതാരംഭം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 28ന് അറബ് രാജ്യങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ റമദാന്‍പിറ കാണാനാവുമെന്നാണ് കരുതുന്നതെന്ന് അസ്‌ട്രോണമിക്കല്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് ഷൗക്കത്ത് ഉദേഹ് പറഞ്ഞു. വല്ല കാരണത്താലും പിറ ദൃശ്യമായില്ലെങ്കില്‍ മാര്‍ച്ച് രണ്ടിനേ റമദാന്‍ ആരംഭിക്കൂവെന്നും അദ്ദേഹം വിശദീകരിച്ചു.