Kerala
ചിറ്റൂരിൽ കള്ളുഷാപ്പുകളിലെ കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; വീര്യം കൂടാൻ ചേർത്തതെന്ന് സംശയം

പാലക്കാട് ചിറ്റൂരിൽ കള്ള് ഷാപ്പുകളിലെ കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. ചിറ്റൂർ എക്‌സൈസ് റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം. കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ഇവിടെ നിന്ന് സാമ്പിൾ പരിശോധനക്ക് അയച്ചത്. ഇതിന്റെ പരിശോധനാ ഫലത്തിലാണ് കള്ളിൽ ചുമയുടെ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്
ചുമ മരുന്നിൽ ഉൾപ്പെടുത്തിയ ബനാ ഡ്രല്ലിന്റെ സാന്നിധ്യമാണ് കള്ളിലുള്ളത്. സിപിഎം പ്രാദേശിക നേതാവ് ശിവരാജനാണ് രണ്ട് ഷാപ്പുകളുടെയും ലൈസൻസിയെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു
സംഭവത്തിൽ ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഷാപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.