Kerala

ജോയന്റ് കൗൺസിൽ നേതാവിന്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

ജോയന്റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ജീവനക്കാരിയുടെ ആത്മഹത്യാശ്രമം. നേരത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ ഇവർ പരാതി നൽകിയിരുന്നു

ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിംഗിൽ വെച്ചും മോശമായി ചിത്രീകരിച്ചതായി സഹപ്രവർത്തക ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എൻജിഎ യൂണിയൻ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി

Related Articles

Back to top button
error: Content is protected !!