Movies
വിഖ്യാത നടനും ഓസ്‌കാർ ജേതാവുമായ ജീൻ ഹാക്മാനും ഭാര്യയും മരിച്ച നിലയിൽ

വിഖ്യാത നടനും ഓസ്‌കാർ ജേതാവുമായ ജീൻ ഹാക്മാനും(95) ഭാര്യ ബെറ്റ്‌സി അറാകവയും മരിച്ച നിലയിൽ. ന്യൂ മെക്‌സിക്കോ സാന്റാ ഫേയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല
രണ്ട് തവണ ഓസ്‌കാർ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരമാണ് ജീൻ ഹാക്മാൻ. 1967ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.
സൂപ്പർമാൻ, ഫ്രഞ്ച് കണക്ഷൻ, മിസിസിപ്പി ബേണിംഗ്, റൺ എവേ ജൂറി തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. ഭാര്യ ബെറ്റ്‌സി പിയാനിസ്റ്റായിരുന്നു.