ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നു; നൂറോളം ഭക്തര്‍ ദ്വീപില്‍ കുടുങ്ങി

ഋഷികേശിലെ ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ദ്വീപില്‍ കുടുങ്ങി നൂറോളം ഭക്തർ. മഹാശിവരാത്രിയോടനുബന്ധിച്ച്, ഹരിയാനയിൽ നിന്നെത്തിയ നൂറോളം ഭക്തരാണ് ജാനകി ജൂല ഘട്ടില്‍ കുടുങ്ങിയത്. നിലവിളി കേട്ട് എത്തിയ വാട്ടര്‍ പൊലീസ് സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ ഭക്തര്‍ ഗംഗ നീന്തിക്കടന്ന് മധ്യത്തിലുള്ള ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ജലനിരപ്പ് ഉയര്‍ന്നത്. തുടര്‍ന്ന് ഭക്തര്‍ക്ക് ഇക്കരയ്ക്ക് നീന്താനായില്ല. പരിഭ്രാന്തരായ ഇവരുടെ നിലവിളി കേട്ടാണ് പൊലീസെത്തിയത്. തുടര്‍ന്ന് ഇവരെ ഇക്കരെ എത്തിക്കുകായിരുന്നു.
ജീവൻ രക്ഷിച്ച പൊലീസുകാരോട് നന്ദി പറഞ്ഞാണ് ഭക്തർ മടങ്ങിയത്. തെഹ്‌രി അണക്കെട്ടിൽ നിന്ന് അധിക വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നത് എന്ന് അധികൃതര്‍ വിശദീകരിച്ചു