കൂട്ടക്കൊലയുടെ കാര്യം കാമുകിയെ അറിയിച്ചു; പിന്നാലെ ഫർസാനയെയും ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയെന്ന് അഫാൻ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകി ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നാല് പേരെ കൂട്ടക്കൊല ചെയ്ത കാര്യം അഫാൻ അറിയിച്ചിരുന്നു. കൂട്ടക്കൊല നടത്തിയത് ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെയും കൊലപ്പെടുത്തിയത്
അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പാങ്ങോട് സിഐക്ക് മുന്നിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികക്ക് അടിച്ചുവീഴ്ത്തിയെന്നും അഫാൻ മൊഴി നൽകി
കടബാധ്യതക്ക് കാരണം ഉമ്മയാണെന്ന് മുത്തശ്ശി സൽമ ബീവി നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് സൽമാ ബീവിയെ കൊലപ്പെടുത്താൻ കാരണം. പിതൃസഹോദരൻ ലത്തീഫിന്റെ ഭാര്യയെ കൊലപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് അവരെയും കൊന്നതെന്ന് അഫാൻ മൊഴി നൽകി.