Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 640 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ്. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ദിവസങ്ങൾക്ക് ശേഷം 64,000ത്തിന് താഴെ എത്തി. 63,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 7930 രൂപയായി. മൂന്ന് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ 1160 രൂപയുടെ കുറവാണ് സംഭവിച്ചത്. ഗ്രാമിന് 145 രൂപയും കുറഞ്ഞു
ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 64,600 രൂപയായിരുന്നു കേരളത്തിൽ സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവുമുയർന്ന വില. പിന്നീട് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്.