60 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

60 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പുതുച്ചേരി പോലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽ നിന്ന് 2.40 കോടി രൂപ തട്ടിയെന്നാണ് പരാതി
കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെ കുറിച്ച് സൂചന ലഭിച്ചത്. 2022ൽ തമന്ന അടക്കമുള്ള സിനിമ രംഗത്തെ പ്രമുഖരെ അണിനിരത്തിയാണ് കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം കാജൽ അഗർവാൾ ചെന്നൈയിലെ ആഡംബര ഹോട്ടലിൽ നടന്ന കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്ക് കാറുകൾ സമ്മാനമായി നൽകി
മുംബൈയിൽ നടന്ന പരിപാടിയിലും കാജൽ അഗർവാൾ പങ്കെടുത്തു. നടിമാർ ഇരുവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.