അഫാന്റെ പെരുമാറ്റം അസാധാരണം; മാനസികവിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തന്നെയെന്ന് എസ് പി കെഎസ് സുദർശൻ. കടക്കാർ നിരന്തരം പണത്തിനായി കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ഏറെക്കാലമായി കൂട്ട ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നു. 14 പേരിൽ നിന്നായി അഫാൻ 65 ലക്ഷം രൂപ കടം വാങ്ങി
സാമ്പത്തിക ബാധ്യതക്കപ്പുറം മറ്റേതെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുമെന്ന് റൂറൽ എസ് പി അറിയിച്ചു. അഫാന്റേത് അസാധാരണ പെരുമാറ്റമാണ്. മാനസിക വിദ്ഗധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഫർസാനയോട് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെയും കൊലപ്പെടുത്തിയത്
അതേസമയം ഇന്ന് രാവിലെ അഫാന്റെ പിതാവ് അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണുവെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയ മകൻ അഫ്‌സാനെ കാണണമെന്നും ഷെമീന ആവശ്യപ്പെട്ടു.