
ദോഹ: മാര്‍ച്ച് രണ്ടിന് ഖത്തറിലെ മുഴുവന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
വെള്ളി ശനി വാരാന്ത അവധികൂടി ചേരുന്നതോടെ ഖത്തറിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മൂന്നുദിവസം തുടര്‍ച്ചയായി അടഞ്ഞുകിടക്കും.
മാര്‍ച്ച് മൂന്നിന് തിങ്കള്‍ മുതലാവും ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.