മകന്റെ അടക്കം കബറിടത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് അബ്ദുൽ റഹീം; ആശ്വസിപ്പിച്ച് ബന്ധുക്കൾ

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തി. ഇന്ന് രാവിലെയാണ് വിദേശത്ത് നിന്ന് റഹീം നാട്ടിലെത്തിയത്. സഹോദരി അടക്കമുള്ളവരാണ് ബന്ധുവീട്ടിലുണ്ടായിരുന്നത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാ ബീവി, സഹോദരൻ ലത്തീഫ്, സഹോദര ഭാര്യ സാജിത ബീവി എന്നിവരുടെ കബറിടത്തിലെത്തി പ്രാർഥന നടത്തി
കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ആശ്വസിപ്പിച്ചത്. രാവിലെ റഹീം ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടിരുന്നു. ഇളയ മകൻ അഫ്‌സാനെ കാണണമെന്ന് ഷെമി റഹീമിനോട് ആവശ്യപ്പെട്ടു. പരീക്ഷക്ക് പോയതാണെന്നും പിന്നീട് കൂട്ടിക്കൊണ്ടു വരാമെന്നുമാണ് റഹീം മറുപടി നൽകിയത്
ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി കഴിഞ്ഞെങ്കിലും യാത്രാ വിലക്ക് ഉള്ളതിനാൽ സൗദിയിൽ തുടരുകയായിരുന്നു.