Kerala
കൊല്ലത്ത് വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; പോലീസ് കേസെടുത്തു

കൊല്ലം കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ഗുണ്ടാ നേതാവ്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആയുധം കൈയിൽ വെക്കുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഗുണ്ടാനേതാവായ എംഎസ് നിതീഷിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളി മെമ്മീറസ് ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം. കാപ്പ കേസ് പ്രതികളും കൊലക്കേസ് പ്രതികളും സഹിതം 28 പേരാണ് പങ്കെടുത്തത്
ഗുണ്ടാനേതാക്കളായ എംഎസ് നിതീഷ്, തൻസീർ, ബിൻഷാദ് എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ്. കണ്ടാലറിയുന്ന 25 പേർ പ്രതി പട്ടികയിലുണ്ട്.