World
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതി ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അവസ്ഥ വഷളായതോടെയാണ് പോപ്പിനെ വെന്റിലേഷനിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ ഇടയാക്കിയത്. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചാണ് അദ്ദേഹം ചികിത്സയിൽ തുടരുന്നത്. ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്ത. ആശുപത്രി ചാപ്പലിൽ നടന്ന പ്രാർഥനയിൽ അദ്ദേഹം പങ്കെടുത്തതായും വത്തിക്കാൻ അറിയിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.