വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി, കട്ടിലിൽ നിന്നും വീണതാണെന്ന് മജിസ്ട്രേറ്റിനോട്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ ഉമ്മ ഷെമി. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്കേറ്റതെന്നാണ് ഷെമി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
കൂട്ടക്കൊലയിലേക്ക് വഴിവെച്ചത് സാമ്പത്തിക ബാധ്യതയാണെന്ന കൂടുതൽ വിവരം പുറത്തുവരുന്നുണ്ട്. ഷെമി ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാനായാണ് ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ സാജിതക്കും ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി
കൂട്ടക്കൊലയിൽ ലത്തീഫിന്റെ ഭാര്യയെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അഫാൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. ലത്തീഫ് തലയ്ക്കടിയേറ്റ് വീണപ്പോൾ അടുക്കളയിൽ നിന്ന് ഓടിവന്ന സാജിത നിലവളിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെയും ആക്രമിച്ചതെന്നാണ് അഫാൻ പറഞ്ഞത്.