Kerala
പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 24 വയസ്സായിരുന്നു. മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യയാണ്.
ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
രാത്രി 8 മണിയോടെ കുളിക്കാനായി കയറിയതായിരുന്നു ആർദ്ര. 9 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ച് ചെന്നപ്പോവാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്.