വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ഭാര്യക്കും മകനും കടബാധ്യതയുണ്ടെന്ന് അറിഞ്ഞില്ലെന്ന് റഹീമിന്റെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് റഹീം മൊഴി നൽകി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു.
സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും റഹീം പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയാണെന്ന് ഉറപ്പിക്കുകയാണ് പോലീസ്. 14 പേരിൽ നിന്നായി 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്
വായ്പ നൽകിയവർ പണം തിരികെ ചോദിച്ച് ശല്യം ചെയ്തപ്പോൾ കൂട്ട ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നു. അഫാന്റെ ഉമ്മ ഷെമി ചിട്ടി നടത്തിയും പണം കളഞ്ഞു. സാമ്പത്തിക ഞെരുക്കം പരിഹരിക്കാനായിരുന്നു ചിട്ടി നടത്തിയത്. എന്നാൽ ഇതും പൊളിയുകയായിരുന്നു.