Kerala
വാണിജ്യ പാചകവാതക വില വർധിപ്പിച്ചു; കൊച്ചിയിൽ 19 കിലോ സിലിണ്ടറിന് 1812 രൂപയായി

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി.
ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1806 ആയിരുന്നു. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ വാണിജ്യ സിലിണ്ടർ വില 1965 രൂപയായി.
5.50 രൂപയാണ് കൂട്ടിയത്. ഡൽഹിയിൽ സിലിണ്ടർ വില 1797 രൂപയിൽ നിന്ന് 1803 രൂപയായി വർധിച്ചു