Kerala

തിരുവനന്തപുരം വെള്ളറടയിൽ 30കാരൻ സ്വന്തം വീടിന് തീയിട്ടു; മാനസികരോഗിയെന്ന് വിവരം

തിരുവനന്തപുരം വെള്ളറടയിൽ വീടിന് തീയിട്ട് 30 കാരൻ. വെള്ളറട സ്വദേശി ആന്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്. ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ ശേഷമാണ് സംഭവം

കല്ലുകൊണ്ട് വീട് എറിഞ്ഞു തകർക്കാൻ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ മാനസിക രോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

മാനസിക രോഗത്തിന് ഇയാൾ ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. സംഭവ സമയത്ത് വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

 

Related Articles

Back to top button
error: Content is protected !!