Kerala

പൊന്നാനിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു; ഡ്രൈവറുടെ ഇടപെടലിൽ വഴിമാറിയത് വൻ ദുരന്തം

[ad_1]

പൊന്നാനിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. നഗരസഭയുടെ കടവനാട് ബഡ്‌സ് സ്‌കൂളിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ചമ്രവട്ടത്ത് വെച്ചാണ് ബസിന് തീപിടിച്ചത്

ഡീസൽ ടാങ്ക് ഭാഗത്തെ വയർ ഷോർട്ടായതാണ് തീപിടിത്തത്തിന് കാരണമായത്. ബസ് ഡ്രൈവർ അക്ബർ ഉടനെ ബസ് നിർത്തി കുട്ടികളെ പുറത്തിറക്കി. 16 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ട്രോമ കെയർ വളണ്ടിയർമാരും അഗ്നിരക്ഷാ സേനയും എത്തിയാണ് തീയണച്ചത്‌
 



[ad_2]

Related Articles

Back to top button