Kerala
ഷഹബാസിന്റെ തലയോട്ടിയിൽ പൊട്ടൽ, തലച്ചോറിന് ക്ഷതം: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിന് ഇരയായി കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്. തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. ആയുധം കൊണ്ടുള്ള മുറിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ചാണ് മർദിച്ചതെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു. അതേസമയം ഷഹബാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു.
കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷം പള്ളിയിൽ ഖബറടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഷഹബാസ് അന്തരിച്ചത്.