Kerala
ദിണ്ടിഗലിൽ മലയാളി സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരിച്ചു; ദുരൂഹത

തമിഴ്നാട് ദിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊൻകുന്നം സ്വദേശി സാബു ജോൺ(59)ആണ് കൊല്ലപ്പെട്ടത്. ദിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബാറ്ററി, വയർ എന്നിവ കണ്ടെത്തി. സംഭവസ്ഥലത്ത് എൻഐഎ അധികൃതരും തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഭീകരവിരുദ്ധ സേന എന്നിവരും പരിശോധന നടത്തി.
കട്ടപ്പന സ്വദേശിയായ സാബു കുറച്ചുകാലമായി പൊൻകുന്നത്താണ് താമസം. ദിണ്ടിഗലിൽ മാന്തോട്ടം പാട്ടത്തിനെടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് മൂന്നാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് പോയത്. സാബുവിന്റെ മൂന്ന് പെൺമക്കളും വിദേശത്താണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്.