Kerala

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ
(പ്രസിഡന്റ് സമസ്ത,ഖാസി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്), കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ( ജനറൽ സെക്രട്ടറി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ,ഖാസി കോഴിക്കോട് സംയുക്ത ജമാഅത്ത്), വി എം അബ്ദുല്ല മുസ്‌ലിയാർ ചന്തിരൂർ, (വൈസ് പ്രസിഡന്റ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ,വലിയ ഖാസി തിരുവനന്തപുരം ), എ നജീബ് മൗലവി മമ്പാട് (ജനറൽ സെക്രട്ടറി കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ,ഖാസി വണ്ടൂർ സംയുക്ത മഹല്ല് ജമാഅത്ത്) എന്നിവർ അറിയിച്ചു

Related Articles

Back to top button
error: Content is protected !!