Kerala

2 പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി കൂട്ടക്കൊലക്കേസ് പ്രതി അഫാൻ

തിരുവനന്തപുരം: പണം കടം തരാൻ തയാറാകാതിരുന്ന രണ്ടു പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ഇളയ സഹോദരൻ അടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ അറസ്റ്റിലായത്. തൂത്തുമലയിലെ അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ കണക്കു കട്ടിയിരുന്നത്. ഇവരോട് 5 ലക്ഷം രൂപ കടം ചോദിച്ചിട്ടും നൽകാഞ്ഞതിനാലാണ് കൊല്ലാൻ പ്ലാനിട്ടത്.

എന്നാൽ 13 വയസുള്ള ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ തളർന്നു പോയെന്നും അതോടെ മറ്റു രണ്ടു പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നുമാണ് മാനസികാരോഗ്യ വിദഗ്ധനോട് അഫാൻ വെളിപ്പെടുത്തിയത്. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരാണ് അഫാന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഫാന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ഉമ്മ ഷെമീന ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന അഫാനെ വൈകാതെ ജയിലിലേക്ക് മാറ്റും

Related Articles

Back to top button
error: Content is protected !!