Movies
ഓസ്‌കാർ വേദിയിൽ തരംഗമായി അനോറ; മികച്ച ചിത്രം, സംവിധാനം, നടി അടക്കം 5 പുരസ്‌കാരങ്ങൾ

97ാമത് ഓസ്‌കാർ പ്രഖ്യാപന വേദിയിൽ താരമായത് ഷോൺ ബേക്കർ സംവിധാനം ചെയ്ത അനോറ എന്ന ചിത്രം. അഞ്ച് പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്. മികച്ച ചിത്രം, മികച്ച നടി, മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്
അനോറയിലെ മൈക്കി മാഡിസൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഷോൺ ബേക്കറാണ് മികച്ച സംവിധായകൻ. മികച്ച ചിത്രവും അനോറയാണ്. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ഷോൺ ബേക്കർ സ്വന്തമാക്കി.
ദി ബ്രൂട്ടലിസ്റ്റിലൂടെ മികച്ച നടനുള്ള പുരസ്‌കാരം എഡ്രീൻ ബ്രോഡി കരസ്ഥമാക്കി. അയാം നോട്ട് എ റോബോട്ട് ആണ് മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലം. 13 നോമിനേഷനുകളുണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്‌കാരങ്ങൾ ലഭിച്ചു. സോയി സൽദാന(മികച്ച സഹനടി), മികച്ച ഗാനം എന്നീ പുരസ്‌കാരങ്ങളാണ് എമിലിയ പെരസ് സ്വന്തമാക്കിയത്.