National
കേന്ദ്ര മന്ത്രി രക്ഷാ ഖഡ്സെയുടെ മകളോട് മോശമായി പെരുമാറി; ഏഴ് പേർക്കെതിരെ കേസ്

കേന്ദ്ര സഹമന്ത്രി രക്ഷാ ഖഡ്സെയുടെ മകളെയും സുഹൃത്തുക്കളയും കയ്യേറ്റം ചെയ്ത സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജൽഗാവിലെ ഗ്രാമത്തിൽ വെച്ചാണ് സംഭവം
സന്ത് മുക്തെ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രിയുടെ മകളും സുഹൃത്തുക്കളും. ഒരു സംഘം ഇവരെ പിന്തുടർന്ന് വീഡിയോ പകർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ മുപ്പതോളം പേർ തടിച്ചു കൂടുകയും മോശമായി പെരുമാറുകയും ചെയ്തു
കഴിഞ്ഞ മാസം 24ന് മറ്റൊരു പൊതുപരിപാടിയിൽ വെച്ചും ഇതേ സംഘം മന്ത്രിയുടെ മകളോട് മോശമായി പെരുമാറിയിരുന്നു. പ്രദേശത്തെ പ്രധാന ഗുണ്ടാസംഘമാണ് ഈ യുവാക്കൾ. മുമ്പും പോലീസിൽ പരാതിപ്പെട്ടിട്ട് ഇവർക്കെതിരെ നടപടിയുണ്ടായില്ലെന്ന് രക്ഷാ ഖഡ്സെയുടെ ഭർതൃപിതാവ് ഏക്നാഥ് ഖഡ്സെ ആരോപിച്ചു.