
ദോഹ: റമദാന്റെ ആദ്യ ദിനത്തില്‍ തന്നെ ഖത്തര്‍ ഭരണാധികാരി അതിഥികളെ സ്വീകരിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍ താനിയാണ് ലൂസയില്‍ പാലസില്‍ അതിഥികളെ സ്വീകരിച്ചത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന് ബിന്‍ അബ്ദുള്ള അല്‍ ഗാനിം ഒപ്പം മന്ത്രിമാര്‍ അണ്ടര്‍ സെക്രട്ടറിമാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പൗരപ്രമുഖര്‍ എന്നിവരെയാണ് ഖത്തര്‍ ഭരണാധികാരി കൊട്ടാരത്തില്‍ സ്വീകരിച്ചത്.
അമീറിന്റെ പേഴ്സണല്‍ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുള്ള ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി എന്നിവരും സന്നിഹിതരായിരുന്നു.