World
വൈറ്റ് ഹൗസിലെ തല്ലിന് പിന്നാലെ ട്രംപിന്റെ കടുത്ത നീക്കം; യുക്രൈനുള്ള സൈനിക സഹായം അവസാനിപ്പിച്ചു

യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നടത്തിയ കൂടിക്കാഴ്ച പരസ്പര തർക്കങ്ങളെ തുടർന്ന് പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത നടപടി
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന്റെ ഏറ്റവും വലിയ ആശ്വാസമായിരുന്നു അമേരിക്കയുടെ സഹായം. ഇത് നിലക്കുന്നതോടെ റഷ്യയെ നേരിടാൻ യുക്രൈന് പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. സമാധാനത്തിന് വേണ്ടിയാണ് താൻ നില കൊള്ളുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം
യുദ്ധം മതിയാക്കണമെന്ന സമ്മർദം ട്രംപ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവുമൊക്കെ ഇരു രാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.