Kerala

പിണറായിക്ക് പ്രായപരിധിയിൽ ഇളവ് നൽകും; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും തുടരും

മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സിപിഎം സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകും. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ ഇപി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായിട്ടുണ്ട്. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ

കേരളത്തിൽ പിണറായി രണ്ടാം തവണയും അധികാരത്തിലെത്തിയതും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുന്നോട്ടുവെക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നേതൃമുഖം പിണറായിയുടേത് ആയതിനാലുമാണ് അദ്ദേഹത്തിന് പ്രായപരിധിയിൽ ഇളവ് നൽകുക. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള കൂടുതൽ നേതാക്കൾക്ക് പരിഗണന ലഭിച്ചേക്കും

മാർച്ച് ആറ് മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ധാവ്‌ലെ, ബിവി രാഘവലു എന്നീ പിബി അംഗങ്ങൾ പങ്കെടുക്കും. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!