തുടർ ഭരണം പാർട്ടി അംഗങ്ങളെ തെറ്റായി സ്വാധീനിച്ചു; തിരുത്തി മുന്നേറുമെന്ന് എംവി ഗോവിന്ദൻ

തുടർ ഭരണം പാർട്ടി അംഗങ്ങളെ തെറ്റായി സ്വാധീനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് തിരുത്തി മുന്നേറാനാണ് ശ്രമമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തുടർ ഭരണം പാർട്ടി സഖാക്കളെ നല്ല രീതിയിലും തെറ്റായ രീതിയിലും സ്വാധീനിക്കും. തെറ്റായ രീതിയെ ശരിയായ രീതിയിലേക്ക് ആക്കാനുള്ള ശ്രമമാണ്. ആ ശ്രമത്തിൽ പാർട്ടി നല്ല പോലെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ആശ വർക്കർമാർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ ചില വിഭാഗം അതിനെ ഹൈജാക്ക് ചെയ്യുകയാണ്. അത് കൃത്യമായി തുറന്ന് കാണിക്കുകയാണ് ഞങ്ങൾ ചെയ്തത്. ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ സാമ്പത്തിക സ്ഥിതി അത് അനുവദിക്കുന്നില്ല
ഇന്ത്യയിൽ ഫാസിസമില്ല. അടിയന്തരാവസ്ഥ പോലും അർധ ഫാസിസമാണ്. ഇന്ത്യയിൽ ഫാസിസം ഉണ്ടെന്ന് പറയാനാകില്ല. നിയോ ഫാസിസ്റ്റ് രീതിയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. മോദിക്ക് അമിതാധികാര പ്രവണതയുള്ള ഫാസിസ്റ്റ് രീതിയാണെന്നും ഗോവിന്ദൻ പറഞ്ഞു.