Kerala
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; കുറ്റാരോപിതൻ ലഹരിക്കടിമ

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണെന്നും പോലീസ് പറയുന്നു
കുട്ടി സ്‌കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കൂട്ടുകാർ അധ്യാപകരോട് വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് വേദനയുണ്ടായതോടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്
ഒമ്പതാം ക്ലാസുകാരനെ കുറിച്ച് ലഹരിഇടപാടുമായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ പരാതി ലഭിച്ചത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.