Kerala
സ്വർണവില വീണ്ടും 64,000 കടന്നു; പവന് ഇന്ന് 560 രൂപ വർധിച്ചു

ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 64,000ന് മുകളിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 64,080 രൂപയായി.
ഇന്നലെ 63,520 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് വില വീണ്ടും 8000 കടന്നു. ഗ്രാമിന് 70 രൂപ വർധിച്ച് 8010 രൂപയായി.
മാർച്ച് ഒന്നിന് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞിരുന്നു. പിന്നീട് മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതൽ വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.