Kerala

സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്ത; 100 കോടിയുടെ പദ്ധതി

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ നീക്കവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ. സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.

കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. ഇതിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും. പ്രഥമ ഘട്ടത്തിൽ 50 കോടി രൂപ സമാഹരിക്കും.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് സ്വകാര്യ സർവകലാശാല വരുന്നത്. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും യൂണിവേഴ്‌സിറ്റിയിലുണ്ടാകും. ചരിത്രം, ഭാഷാ പഠനങ്ങൾക്കും പ്രാധാന്യം നൽകും.

Related Articles

Back to top button
error: Content is protected !!