Kerala
ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ 3 പവന്റെ സ്വർണമാല കവർന്നു; അന്വേഷണം ആരംഭിച്ചു

പാലക്കാട് ഷൊർണൂരിൽ സ്വകാര്യ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്നു. മാസ്‌ക് ധരിച്ച സ്ത്രീ യാത്രക്കാരിയുടെ മാല കവരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ന് രാവിലെയാണ് സംഭവം. ചെർപ്പുളശ്ശേരി സ്വദേശിനിയുടെ മൂന്ന് പവന്റെ സ്വർണമാലയാണ് നഷ്ടമായത്. ഷൊർണൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം
രണ്ട് സ്ത്രീകൾ ചേർന്നാണ് കവർച്ച നടത്തിയത്. ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.