പ്രണയം: ഭാഗം 30

എഴുത്തുകാരി: കണ്ണന്റെ രാധ
നന്ദനെ കണ്ടതും അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം പോലെ കീർത്തനയ്ക്ക് തോന്നി. കീർത്തനയുടെ ചോടിയിലുള്ള പുഞ്ചിരിയെ തകർക്കാൻ കഴിയുന്നതായിരുന്നു അവളുടെ കണ്ണിലെ ആ തിളക്കം.
കീർത്തന നോക്കിയത് അവളെ തന്നെയായിരുന്നു ഐശ്വര്യമുള്ള ഒരു മുഖം, നിറയെ പീലികൾ ഉള്ള കണ്ണ് അവനെ കണ്ടപ്പോഴേക്കും ഒന്നുകൂടി വിടർന്നു . ചിരിയോട് നിൽക്കുന്ന നന്ദനെ നോക്കി ഒന്നുകൂടി ഒരു പുഞ്ചിരി കൊടുത്തു അവൾ.
നന്ദുവേട്ടൻ ഇവിടെ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ആഗ്രഹിച്ചതെന്തോ കണ്ട സന്തോഷത്തിൽ ഓടി വന്നവൾ അവന്റെ അരികിൽ നിന്ന് പറഞ്ഞപ്പോൾ കീർത്തനയ്ക്ക് എന്തോ ആ അധികാരമത്ര ഇഷ്ടപെട്ടില്ല..
ഇതാരാ നന്ദുവേട്ടാ കീർത്തന ചൂണ്ടി അവൾ ചോദിച്ചപ്പോൾ നന്ദന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു,
ഇത് നമുക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ്, കീർത്തനയെ നോക്കി നന്ദൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ആ പെൺകുട്ടിയുടെ മുഖത്ത് ഒരു ഭയത്തിന്റെ നിഴൽ വീണത് അവൾ അറിഞ്ഞു,
മനസ്സിലാവാതെ അവൾ വീണ്ടും നന്ദന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ഓട്ടോക്കാരന് പണവും കൊടുത്തുകൊണ്ട് ആ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയും അവർക്ക് അരികിലേക്ക് വന്നു.
നന്ദുവേട്ടൻ അധികാരത്തോടെയുള്ള അവളുടെ ആ വിളിയാണ് കീർത്തനയുടെ കാതിൽ പ്രതിധ്വനിച്ചത് മുഴുവൻ.
ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ.? ഞാനെവിടെ പോകാനാ അമ്മായി, അവൻ ചിരിയോടെ അവരോട് പറഞ്ഞു
നിനക്ക് പുറത്തോട്ട് മറ്റോ എന്തെങ്കിലും ജോലിക്ക് നോക്കിക്കൂടെ? എന്തിനാ ഇവിടെ വെറുതെ ഇങ്ങനെ നിൽക്കുന്നത് ഒന്നുമില്ലെങ്കിലും നല്ല വിദ്യാഭ്യാസം ഇല്ലേ നിനക്ക്, വന്ന പാടെ അമ്മായി അവനെ കുറ്റപ്പെടുത്താൻ തുടങ്ങി
എനിക്കിവിടെ കുറച്ച് കമ്മിറ്റ്മെൻസ് ഒക്കെ ഉണ്ടമ്മായി, അങ്ങനെ മാറിനിൽക്കാൻ ഒന്നും പറ്റില്ല. കീർത്തന ഒന്ന് നോക്കിയാണ് അവനത് പറഞ്ഞത്. ഇത് കേട്ടതും അവളുടെ മുഖം ചുവക്കാൻ തുടങ്ങി
ദേ ചെറുക്കാ ഇവിടെ ഇങ്ങനെ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്ന നിനക്ക് പെണ്ണ് കിട്ടില്ല കെട്ടോ, അമ്മായി അവന്റെ തോളിൽ അടിച്ചുക്കൊണ്ട് പറഞ്ഞു
നോക്കാം ഈ ഓട്ടോയും ഓടിച്ചു കൊണ്ട് നടന്നിട്ട് ആരെങ്കിലും ഇഷ്ടപ്പെടുമോ എന്ന്, അതും ആരും കാണാത്ത രീതിയിൽ കീർത്തനയേ ഒളിഞ്ഞു നോക്കിയാണ് അവൻ പറഞ്ഞത്
അപ്പോഴാണ് അമ്മായി അരികിൽ നിന്ന കീർത്തനയെ കാണുന്നത്, ഈ കൊച്ച് ഏതാടാ
ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു
അതെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അമ്മായി അപ്പോഴേക്കും അകത്തുനിന്നും വീണയുടെ ശബ്ദം കേട്ടിരുന്നു. അത് കേട്ടപ്പോഴാണ് അവർക്കൊപ്പം ഉള്ള പെൺകുട്ടിയുടെ മുഖം തെളിഞ്ഞത് എന്ന കീർത്തനയ്ക്ക് തോന്നി
മോളുടെ പേരെന്താ ചിരിയോടെ അമ്മായി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു
കീർത്തന ഒരു പുഞ്ചിരിയോടെ അവരോട് മറുപടി പറഞ്ഞെങ്കിലും ഹൃദയത്തിനുള്ളിൽ എന്തോ ഒരു വേദന തന്നെ നീറ്റുന്നത് പോലെ അവൾക്കും തോന്നിയിരുന്നു
അമ്മായിയ്ക്ക് അറിയാം നമ്മുടെ അമ്പാട്ട് കൃഷ്ണൻ അങ്കിളിന്റെ മോൾ ആണ് അവള്. വീണ പറഞ്ഞു
ആഹാ അമ്പാട്ടെ കുട്ടിയാണോ എനിക്ക് മനസ്സിലായില്ല കേട്ടോ, അമ്മായി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു
കീർത്തന ഇത് ശ്രീലക്ഷ്മി എന്റെ കസിനാ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് , വീണ ആ പെൺകുട്ടിയെ കീർത്തനയ്ക്ക് പരിചയപ്പെടുത്തി
ഓർമ്മയുണ്ട് കീർത്തന പറഞ്ഞു,
ആഹാ നിങ്ങൾ എത്തിയോ? ഇതെന്താ ഇവിടെ തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് കയറി വായോ അകത്തുനിന്നും സുധ പുറത്തേക്ക് വന്നു കൊണ്ട് വിളിച്ചു,
മോളും അകത്ത് കയറിയില്ലേ ഞാനിതാ മോൾക്ക് ചായ എടുക്കാൻ വേണ്ടി പോയതാ, കീർത്തനയുടെ കൈയിലേക്ക് ചായയുടെ ഗ്ലാസ് വച്ചു കൊടുത്തു കൊണ്ട് സുധ പറഞ്ഞു,
നിങ്ങൾ വന്നത് ഞാൻ അറിഞ്ഞില്ല ട്ടോ നിങ്ങള് വാ ചായ തരാം, വാ മോളെ ശ്രീലക്ഷ്മിയുടെ കയ്യിലേക്ക് പിടിച്ചുകൊണ്ട് സുധ അകത്തേക്ക് കയറി , കീർത്തനയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണയും അകത്തേക്ക് കയറിയെങ്കിലും അവളുടെ മനസ്സ് ശരിയല്ല എന്ന് അവൾക്ക് തോന്നി. എന്തോ ഒരു അസ്വസ്ഥത വന്നു നിറയുന്നത് പോലെ
ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നന്ദേട്ടൻ കണ്ണുരുട്ടി നോക്കുന്നുണ്ട്. ശേഷം ആരും കാണാത്ത രീതിയിൽ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു , പിന്നെ കൈയിലിരുന്ന ചായ ഗ്ലാസും വാങ്ങി ഒന്നു മൊത്തി അത് തിരികെ കയ്യിലേക്ക് വച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി,
എന്തോ അത്രയും വലിയ വേദനയ്ക്കിടയിലും അത് കണ്ടപ്പോൾ ആകെ ഒരു ആശ്വാസം തോന്നി, മുഖം പെട്ടെന്ന് തന്നെ ചുവന്നു തുടുത്തു.
കുറച്ച് സമയം വീണയ്ക്കൊപ്പം ഇരുന്നെങ്കിലും മനസ്സ് ശരിയായിരുന്നില്ല അടുക്കളയിൽ അമ്മായിയും സുധയും കൂടി വലിയ വർത്തമാനവും പാചകവുമാണ്, ശ്രീലക്ഷ്മി വീണയുടെ മുറിയിലേക്ക് കയറി വന്നപ്പോൾ കീർത്തന അവളെ നോക്കി ചിരിച്ചു എന്ന് വരുത്തി. അവൾക്കും കീർത്തനയെ കണ്ടത് എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്ന് കീർത്തനയ്ക്കും തോന്നിയിരുന്നു,
കുറച്ചുസമയം ശ്രീലക്ഷ്മി വർത്തമാനം ഒക്കെ പറഞ്ഞിരുന്നു. ഇടയ്ക്ക് വീണയുമായി അവൾ കൂടുതൽ സംസാരിക്കുന്നത് കണ്ട് പതിയെ മുറിയിൽ നിന്നും ഇറങ്ങി,
നീ എവിടെ പോവാടി പോകുന്നത് കണ്ടുകൊണ്ട് വീണ ചോദിച്ചു ഒറ്റപ്പെടരുത് എന്ന് തോന്നിയത് കൊണ്ടാവാം
ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാടി,
അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ വീണ പിന്നെ വിളിച്ചില്ല, മനസ്സിന് എന്തോ ഒരു സുഖം തോന്നിയില്ല, നന്ദേട്ടന്റെ മുറിയുടെ അരികിൽ എത്തിയത് പോലും അറിഞ്ഞില്ല. ആ മുറിയും കടന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു കൈകൾ തന്നെ വലിച്ച് അകത്തേക്ക് കയറ്റി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…